ജോര്‍ജ് ചടയന്‍മുറിയുടെ ഭാര്യ സുഭദ്രാമ്മ തങ്കച്ചി

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ചടയന്‍മുറിയുടെ ഭാര്യയും ആദ്യകാല കമ്യൂണിസ്റ്റ് -മഹിളാ നേതാവുമായിരുന്ന സുഭദ്രാമ്മ തങ്കച്ചി (93) നിര്യാതയായി. തിരുവനന്തപുരം പേയാട്ടെ ഇളയ മക​െൻറ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രശാന്ത് നഗറിന് സമീപത്തെ ഐത്തടി ലെയിനിലെ മകളുടെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ആലപ്പുഴ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ രാമവര്‍മ തമ്പുരാ​െൻറയും പല്ലന പാണ്ഡവത്ത് തങ്കമ്മ കെട്ടിലമ്മയുടെയും 10 മക്കളില്‍ എട്ടാമത്തെ മകളായി 1925 സെപ്റ്റംബറിലായിരുന്നു ജനനം. മൂത്ത സഹോദരന്‍ കേരള നിയമസഭയുടെ പ്രഥമ സ്പീക്കര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി. സഹോദരങ്ങളായ ആര്‍. രാജശേഖരന്‍ തമ്പി, വേലായുധന്‍ തമ്പി, ഇളയ സഹോദരി രാധമ്മ എന്നിവരോടൊപ്പം വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമായി. എണ്ണയ്ക്കാട്ടെ കര്‍ഷക തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് തെരുവിലൂടെ വലിച്ചിഴച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത് സുഭദ്രാമ്മയുടെ നേതൃത്വത്തിലായിരുന്നു. മക്കള്‍: കല്‍പന, പ്രഭ, ലീനാകുമാരി, പ്രദീപ് ചടയന്‍മുറി, മായാദേവി, പരേതനായ പ്രകാശ്. മരുമക്കള്‍: സുധാകരന്‍ നായര്‍, ലത മീനാക്ഷി, രേണുക ദേവി, ബീന, പ്രഭാകരന്‍, പരേതനായ വിജയരാഘവന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.