മുഖംമൂടി ധരിച്ചെത്തിയ നാലംഗ ഗുണ്ടാസംഘം വ്യാപാരിയെയും ഭാര്യയെയും മർദിച്ചതായി പരാതി

കൊട്ടിയം: . കൂട്ടിക്കട ആയിരംതെങ്ങ് ചേരിയിൽ വിളയിൽ വീട്ടിൽ ബിജി കുമാർ (42), ഭാര്യ പ്രിയങ്ക (32) എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി 10.30ന് ആയിരംതെങ്ങ് ജുമാ മസ്ജിദിന് സമീപത്തെ കട പൂട്ടി വീട്ടിലേക്ക് പോകാനിറങ്ങുന്ന സമയത്ത് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗം സംഘം ബിജി കുമാറിനെ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആക്രമിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയ പ്രിയങ്കയുടെ കൈകൾ അക്രമികൾ തിരിച്ചൊടിച്ചു. മുൻവൈരാഗ്യം കാരണമാണ് ആക്രമണമെന്ന് സംശയമുണ്ട്. മർദനമേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിസ തട്ടിപ്പ് പ്രധാന പ്രതി അറസ്റ്റിൽ ചവറ: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽനിന്ന് 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രധാനി അറസ്റ്റിലായി. ചിറയിൻകീഴ് ആഴൂർ വില്ലേജിൽ പെരുമാതുറ മാടൻവിള കാട്ടുവിളാകം വീട്ടിൽ സുൽഫിക്കർ അഷ്റഫ് (42) ആണ് ചവറ പൊലീസി​െൻറ പിടിയിലായത്. ചവറ എസ്.ഐമാരായ എസ്. സുഖേഷ്, ജോസഫ് രാജു, സി.പി.ഒ ഹരിജിത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ ചവറ, ശക്തികുളങ്ങര, കിഴക്കേ കല്ലട, കടവൂർ, കിളികൊല്ലൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്നായി 60ഓളം പേരുടെ കൈയിൽ നിന്നാണ് സംഘം പണം വാങ്ങി വിസ നൽകാതിരുന്നത്. ബ്രൂണോ എന്ന രാജ്യത്ത് തൊഴിൽ നൽകാമെന്ന ഉറപ്പിലാണ് സംഘം പണം കൈക്കലാക്കിയത്. തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലും സമാനമായ കേസിലെ പ്രതിയാണ് ഇയാളെന്ന് ചവറ പൊലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ചവറ ചെറുശ്ശേരി ഭാഗം മേരി സദനത്തിൽ ജെറി (31), കാവനാട് കന്നിമേൽചേരി കൊന്നയിൽ പടിഞ്ഞാറ്റതിൽ ഷീജാമ്മ (ഷീല, 36) എന്നിവരെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നേരത്തേ ചവറ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.