പി.ജി ​മെഡിക്കൽ പ്രവേശനം: കൗൺസലിങ്​ മാറ്റിവെച്ചു

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം രണ്ടാംഘട്ട കൗൺസലിങ്ങിനും മോപ്-അപ് റൗണ്ട് കൗൺസലിങ്ങിനും പുതുക്കിയ തീയതികൾ നിശ്ചയിച്ചിട്ടുള്ളതിനാൽ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് മേയ് ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് കാമ്പസിൽ നടത്താൻ നിശ്ചയിച്ചിരുന്ന മോപ്-അപ് റൗണ്ട് കൗൺസലിങ് മാറ്റിവെച്ചതായി പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. പുതുക്കിയ രണ്ടാം ഘട്ട കൗൺസലിങ്, മോപ്-അപ് റൗണ്ട് കൗൺസലിങ് എന്നിവ സംബന്ധിച്ച വിവരങ്ങൾ www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. പി.ജി മെഡിക്കൽ പ്രവേശനം: പ്രൊൈഫൽ പരിശോധിക്കാൻ അവസരം തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രല മെഡിക്കൽ കോളജുകളിലെയും സീറ്റുകളിലേക്ക് 2018-19 അധ്യയന വർഷത്തെ വിവിധ പി.ജി. മെഡിക്കൽ കോഴ്സുകളിലെക്കുള്ള പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി പുതുതായി ഒാൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കാനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുമുള്ള അവസരം മേയ് അഞ്ച് വൈകീട്ട് മൂന്ന് വരെ ലഭിക്കും. വിശദ വിജ്ഞാപനത്തിന് www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.