വിദേശവനിതയെ ബലാത്സംഗം ചെയ്​ത​ുകൊന്ന രണ്ടുപേർ അറസ്​റ്റിൽ

തിരുവനന്തപുരം: ലാത്വിയൻ സ്വദേശിനിയായ വിദേശവനിതയെ ബലാത്സംഗം ചെയ്തശേഷം കൊന്ന സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളത്തിനു സമീപം പനത്തുറ സ്വദേശികളും മയക്കുമരുന്ന് സംഘാംഗങ്ങളുമായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുടെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തിയത്. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷമായിരുന്നു കൊലയെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതികളെ പിടികൂടിയതുൾപ്പെടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയോ അന്വേഷണ സംഘാംഗങ്ങളോ തയാറായില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് ഡി.ജി.പി വ്യക്തമാക്കി. മാർച്ച് 14ന് കാണാതായ വിദേശവനിതയുടെ മൃതദേഹം രണ്ടാഴ്ച മുമ്പാണ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച വിവരങ്ങളോ മറ്റ് തെളിവുകളോ ഇല്ലാതെയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. പിന്നീട് സംഭവവവുമായി ബന്ധമുണ്ടെന്ന് സംശയിച്ച 12 പേരെ കസ്റ്റഡിയിൽ വച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഉമേഷും ഉദയനും ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടുവെന്നതി​െൻറ പൂര്‍ണ ചിത്രം ലഭിച്ചത്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് നിർബന്ധിച്ച് നൽകൽ തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉമേഷ് എട്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറ് കേസുകളിലും പ്രതികളാണ്. ഇവർക്ക് മറ്റാരെങ്കിലും സഹായങ്ങൾ ലഭ്യമാക്കിേയാ തുടങ്ങിയതുൾപ്പെടെ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ഡി.ജി.പി പറഞ്ഞു. പോത്തൻകോടിന് സമീപെത്ത യോഗ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ 14ന് കാണാതായ വിദേശവനിത അന്ന് രാവിലെ ഒമ്പേതാടെയണ് കോവളം ഗ്രോവ് ബീച്ചിലെത്തിയത്. പനത്തുറ ഭാഗത്ത് ഇവരെ കണ്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ െവച്ച് മയക്കുമരുന്ന് കലർന്ന സിഗരറ്റ് നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡനം തടയുന്നതിനുള്ള ശ്രമത്തിനിടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യെയന്ന് വരുത്തിത്തീർക്കാൻ അവരുടെ കഴുത്തിൽ സമീപത്തുണ്ടായിരുന്ന വള്ളികൾ കൊണ്ടുകെട്ടി. തുടർന്ന് രക്ഷപ്പെട്ട ഇരുവരും എല്ലാദിവസവുമെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. ഏപ്രിൽ 20ന് മൃതദേഹം കെണ്ടത്തുകയും പിന്നീട് ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി വിദേശവനിതയുടേത് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയേൻറതാണെന്നും പൊലീസ് കണ്ടെത്തി. കാട്ടില്‍നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും പ്രതികളുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.