എസ്.എസ്.എല്‍.സി ഫലം: പി.ആര്‍.ഡി ലൈവ് ആപ്പിന് ലഭിച്ചത് 44 ലക്ഷം ഹിറ്റ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാൻ വ്യാഴാഴ്ച നാലര മണിക്കൂറിനിടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​െൻറ പി.ആര്‍.ഡി ലൈവ് ആപ്പിന് ലഭിച്ചത് 44 ലക്ഷം ഹിറ്റ്. രാവിലെ 10.35ന് മാത്രം 7.37 ലക്ഷം ഹിറ്റാണ് ലഭിച്ചത്. നിലവില്‍ 1,20,000 പേരാണ് ആപ്പ് ഗൂഗില്‍ പ്ലേസ്‌റ്റോറില്‍നിന്ന് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​െൻറ വെബ്‌സൈറ്റിലും ഫലം ലഭ്യമാക്കിയിരുന്നു. സര്‍ക്കാറി​െൻറ വിവിധ അറിയിപ്പുകള്‍, വാര്‍ത്തകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.