മാര്‍ക്‌സിസ്​റ്റ്​ പുസ്തകങ്ങളുടെ പ്രദര്‍ശനവും സെമിനാറും

തിരുവനന്തപുരം: മാര്‍ക്‌സി​െൻറ 200-ാം ജന്മദിനത്തോടനുബന്ധിച്ച് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങളുടെ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയം, സാഹിത്യം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന പുസ്തകങ്ങളുടെ വിപുലമായ പ്രദര്‍ശനമാണ് അഞ്ചു മുതല്‍ എട്ടു വരെ വി.ജെ.ടി ഹാളില്‍ ഒരുങ്ങുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുസ്തക പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.