അശ്വതിജ്വാലയുടെ പരാതി: വനിതാ കമീഷൻ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്നതിനെതിരെ അശ്വതിജ്വാല വനിതാ കമീഷനിൽ നൽകിയ പരാതിയിൽ നേരിട്ടുള്ള അന്വേഷണം ആരംഭിച്ചതായി വനിതാ കമീഷൺ ചെയർപേഴ്സൺ എം.സി. ജോസെഫെൻ അറിയിച്ചു. കമീഷൻ ഡയറക്ടർ കഴിഞ്ഞദിവസം നേരിട്ട് അശ്വതിയുടെ മൊഴിയെടുത്തിട്ടുണ്ട്. അപമാനിക്കപ്പെട്ടതായി സംഭവം നേരിട്ടന്വേഷിച്ച കമീഷൻ ഡയറക്ടർക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ ഒരുസ്ത്രീയും ഈവിധം വാക്കുകൾ കൊണ്ട് അപമാനിക്കപ്പെടാൻ പാടില്ല. സാമൂഹികമാധ്യമങ്ങളിൽ വന്ന പരാമർശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പരാമർശങ്ങൾ നടത്തിയ വ്യകതികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷം തുടർനടപടി സ്വീകരിക്കും. സാധാരണയായി വനിതാ കമീഷന് ലഭിക്കുന്ന പരാതികളിൽ അതാത് ജില്ലാ പൊലീസ് മേധാവികളോട് അന്വേഷണ റിപ്പോർട്ട് തേടുകയാണ് പതിവ്. എന്നാൽ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് നേരിട്ടന്വേഷിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയർപേഴ്സൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.