പാലോട് ഉപജില്ലയിൽ നൂറ്​ ശതമാനം വിജയവുമായി മിതൃമ്മല ബോയ്സ്

കല്ലറ: എസ്.എസ്.എൽ.സി ഫലത്തിൽ മികച്ച വിജയവുമായി പാലോട് വിദ്യാഭ്യാസ ഉപജില്ലക്ക് അഭിമാനമായി മിതൃമ്മല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. രണ്ടാംവർഷവും നൂറ് ശതമാനം വിജയം കൊയ്തിരിക്കുകയാണ് സർക്കാർ സ്കൂൾ. ആകെ പരീക്ഷയെഴുതിയ 86 പേരിൽ 16 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ മൂന്ന് പേർ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി. കല്ലറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 98 ആണ് വിജയശതമാനം. 61 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 452 പേർ പരീക്ഷയെഴുതിൽ 440 പേർ ഉപരിപഠനത്തിന് അർഹതനേടി. ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറിയിൽ 26 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 228 പേരിൽ 223 ഉപരിപഠനത്തിന് അർഹതനേടി. 97.8 ആണ് വിജയ ശതമാനം. മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു. ആകെ പരീക്ഷയെഴുതിയ 96 പേരിൽ 95 പേരും ജയിച്ചു. ഇതിൽ 20 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.