പുതിയ നയങ്ങൾ സ്വീകരിക്കുന്നതില്‍ ഇ.എം.എസിന് മടിയില്ലായിരുന്നു- ^മന്ത്രി ഐസക്

പുതിയ നയങ്ങൾ സ്വീകരിക്കുന്നതില്‍ ഇ.എം.എസിന് മടിയില്ലായിരുന്നു- -മന്ത്രി ഐസക് * 'ഇ.എം.എസ് മകളുടെ ഓര്‍മകള്‍' പ്രകാശനംചെയ്തു തിരുവനന്തപുരം: പുതിയനയങ്ങളും വഴികളും സ്വീകരിക്കുന്നതില്‍ ഒരിക്കലും മടികാട്ടാതിരുന്ന നേതാവായിരുന്നു ഇ.എം.എസ് എന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ഇ.എം.എസി​െൻറ മകള്‍ ഇ.എം. രാധ രചിച്ച 'ഇ.എം.എസ് മകളുടെ ഓര്‍മകള്‍' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ക്ലാസുകളുടെ സമയഘടന മാറ്റിയപ്പോള്‍പോലും അതിനെ അദ്ദേഹം എതിര്‍ത്തില്ല. അത് ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയായിരുന്നു. എല്ലാത്തിനും അദ്ദേഹത്തിന് തുറന്ന മനസ്സായിരുന്നു. ത​െൻറ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഇ.എം.എസെന്നും ഐസക് പറഞ്ഞു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ പുസ്തകം മന്ത്രി തോമസ് ഐസക്കില്‍നിന്ന് എഴുത്തുകാരി കെ.ആര്‍. മീര ഏറ്റുവാങ്ങി. കവി ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുഞ്ഞനാട്ട് പത്മകുമാര്‍, ഇ.എം. രാധ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.