തിരുവനന്തപുരം: ഓരോ അധ്യയന വർഷവും പടിവാതിക്കൽ എത്തുമ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വഞ്ചിയൂർ സ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം. തുടർച്ചയായി ആറാം തവണയാണ് വഞ്ചിയൂർ സ്കൂൾ പത്താം ക്ലാസിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്. 16 വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. എല്ലാവർക്കും ഉന്നത വിജയം. വിജയത്തിൽ പങ്കാളികളായ എല്ലാ വിദ്യാർഥികളും ഇന്നലെ സ്കൂളിലെത്തി അധ്യാപകർക്ക് നന്ദി അറിയിച്ചു. 75 വർഷത്തെ പാരമ്പര്യമുള്ള പല ഉന്നതരും പഠിച്ചിറങ്ങിയ സ്കൂളിൽ ഇപ്പോൾ ഒന്ന് മുതൽ പത്താം ക്ലാസ് വരെ 90 വിദ്യാർഥികൾ മാത്രമാണ് പഠിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കുട്ടികളുടെ കുറവുകാരണം താഴിട്ടുപൂട്ടേണ്ട അവസ്ഥ വന്നിരുന്നു. വിദ്യാർഥികളുടെ കുറവുണ്ടെങ്കിലും പരിമിതിക്കുള്ളിൽനിന്ന് മികച്ച വിജയം കണ്ടെത്തുന്നതാണ് ഇപ്പോഴും സർക്കാർ സ്കൂളിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പ്രിൻസിപ്പൽ അനിതകുമാരി പറഞ്ഞു. കഴിഞ്ഞ വർഷം 24 കുട്ടികൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. എൽ.പി സ്കൂളിൽനിന്ന് രക്ഷാകർത്താക്കളെ നേരിൽ കണ്ടും വീടുകൾ തോറും കയറിയിറങ്ങിയും അധ്യാപകർ കാമ്പയിൻ നടത്തിയാണ് വിദ്യാർഥികളെ ഇവിടെ എത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ സ്കൂളിെൻറ കുതിപ്പിന് വേഗംകൂട്ടാമെന്നാണ് അധ്യാപകരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.