തിരുവനന്തപുരം: അനാഥാലയത്തിൽനിന്നെത്തി സ്കൂളിന് നൂറുമേനി നേട്ടം സമ്മാനിച്ച് ജോമോനും റൂബിനും. നാലാഞ്ചിറ കറ്റച്ചക്കോണം ഗവ. ഹൈസ്കൂളിലെ നൂറാം വർഷത്തിലാണ് അടൂര്‍ സ്വദേശി ജോമോനും പൂവാര്‍ സ്വദേശി റൂബിനും ചേർന്ന് അഭിമാനനേട്ടം കൊണ്ടുവന്നത്. ഇരുവരും നാലാഞ്ചിറ ഓര്‍ഫനേജിലെ അന്തേവാസികളാണ്. മാതാപിതാക്കള്‍ ഇല്ലാത്ത ഇരുവരും അഞ്ചാം ക്ലാസ് മുതലാണ് സ്കൂളില്‍ ചേര്‍ന്നത്. ഇരുവരുടെയും വിജയത്തോടെ സംസ്ഥാനത്തുതന്നെ ഏറ്റവുംകുറച്ചു വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം കൊയ്ത സ്കൂള്‍ എന്ന നേട്ടത്തിനും കറ്റച്ചക്കോണം അർഹമായി. കഴിഞ്ഞ വര്‍ഷം ഏഴുപേര്‍ പരീക്ഷ എഴുതിയെങ്കിലും ഒരാള്‍ തോറ്റതോടെ നൂറുമേനി കൈവിട്ടു. എന്നാൽ, ഇത്തവണ ജോമോനും റൂബിനും സ്കൂളിെൻറ നൂറാം പിറന്നാളിൽ നൂറുമേനി സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.