നേമം: ഓട്ടോ ഡ്രൈവേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി കരയ്ക്കാമണ്ഡപം യൂനിറ്റിെൻറ സ്ഥാപകദിനത്തിെൻറ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കാരയ്ക്കാമണ്ഡപം ജങ്ഷനിൽ നടന്ന പൊതുസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ചാല നാസർ ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലം പ്രസിഡൻറ് അജിത് ലാൽ പതാക ഉയർത്തി. യൂനിറ്റ് പ്രസിഡൻറ് എ. നൗഷാദ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ജി.വി. ഹരി, കെ.പി.സി.സി അംഗങ്ങളായ കമ്പറ നാരായണൻ, വിശ്വനാഥൻ, ഡി.സി.സി അംഗം പനവിള രാജശേഖരൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധീർ പരുത്തിക്കുഴി, നിയോജക മണ്ഡലം സെക്രട്ടറി എ. കരീം, ബ്ലോക്ക് പ്രസിഡൻറ് തമലം കൃഷ്ണൻകുട്ടി, സെക്രട്ടറിമാരായ ഒ.എസ്. ഗിരീഷ്, നേമം രാജൻ, ഐ.എൻ.ടി.യു.സി നേമം മണ്ഡലം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ നായർ, യൂനിറ്റ് വൈസ് പ്രസിഡൻറ് പി. ഹസൻ, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി തിരുവല്ലം പ്രസാദ്, മൈനോറിറ്റി ജില്ലാ കൺവീനർ നേമം ജബ്ബാർ, ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. സോമൻ, സെയ്ത് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ 20 പേർ ഐ.എൻ.ടി.യു.സി അംഗത്വം സ്വീകരിച്ചു. ഉണ്ടന്‍കോട് സെൻറ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് മികച്ച വിജയം വെള്ളറട: എസ്.എസ്.എൽ.സി പരീഷയിൽ ഉണ്ടന്‍കോട് സെൻറ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് മികച്ച വിജയം. 2017-18 വര്‍ഷത്തില്‍ എസ്.എസ്.എൽ.സി പരീക്ഷയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ ഏറ്റവും ഉയര്‍ന്ന വിജയം ഉണ്ടന്‍കോട് സെൻറ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കരസ്ഥമാക്കി. 19 വിദ്യാർഥികള്‍ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസും 16 വിദ്യാർഥികള്‍ക്ക് ഒമ്പത് എ പ്ലസും ലഭിച്ചു. ലോക്കല്‍ മാനേജര്‍ മോൺ. ഡോ. വില്‍സന്‍ കെ. പീറ്ററിെൻറ നേതൃത്വത്തില്‍ സ്‌കൂള്‍ പി.ടി.എ യോഗത്തിൽ ഹെഡ്മിസ്ട്രസ് ഫിലോമിന, ഡെപ്യൂട്ടി എച്ച്.എം മഹേശ്വരിയമ്മ, മറ്റ് അധ്യാപകർ എന്നിവർ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.