കുടുംബങ്ങളിലെ അരുംകൊലകൾ കേരളം നേരിടുന്ന വെല്ലുവിളി ^കെ. മുരളീധരൻ എം.എൽ.എ

കുടുംബങ്ങളിലെ അരുംകൊലകൾ കേരളം നേരിടുന്ന വെല്ലുവിളി -കെ. മുരളീധരൻ എം.എൽ.എ തിരുവനന്തപുരം: കുടുംബബന്ധങ്ങളിലുണ്ടാവുന്ന ശിഥിലീകരണങ്ങളെത്തുടർന്ന് സംഭവിക്കുന്ന കൊലപാതകങ്ങളും ക്രൂരതകളുമാണ് കേരളീയ സമൂഹം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയെന്ന് കെ. മുരളീധരൻ എം.എൽ.എ. സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മ ശ്രീകാര്യം ഗാന്ധിപുരം അസീസി നികേതൻ അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച 'ഒരു പിടി അന്നവും കണ്ണീരൊപ്പി ഒരുമ്മയും' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തേവാസികളായ അമ്പതോളം വൃദ്ധമാതാക്കളെ മുരളീധരൻ ആദരിച്ചു. സമ്മോഹനം ചെയർമാൻ വിതുര ശശി അധ്യക്ഷത വഹിച്ചു. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, അണിയൂർ എം. പ്രസന്നകുമാർ, ജെ.എസ്. അഖിൽ, പാങ്ങപ്പാറ അശോകൻ, പി. സിദ്ധാർഥൻ, എസ്.ആർ. അജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.