സെമിനാർ നടത്തി

തിരുവനന്തപുരം: സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നെയ്യാറ്റിൻകര നഗരസഭയുമായി സഹകരിച്ച് ബുധനാഴ്്ച മുതൽ ശനിയാഴ്ചവരെ സ്വദേശാഭിമാനി ടൗൺ ഹാളിൽ നടത്തുന്ന സാഹിത്യ സാംസ്‌കാരിക പുസ്‌തകോത്സവ ഭാഗമായി 'വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ എൻ. രതീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ മോഡറേറ്ററായി. കവി ഡോ. ബിജു ബാലകൃഷ്‌ണൻ വിഷയാവതരണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്യും. പുസ്തകോത്സവത്തിൽ ആകർഷകമായ വിലക്കുറവിൽ പുസ്‌തകങ്ങൾ സ്വന്തമാക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.