കരാർ പണികളുടെ തുക ബാങ്കുകളിലൂടെ നൽകണമെന്ന്​ കരാറുകാർ

തിരുവനന്തപുരം: കരാറുകാരുടെ ബില്ലുകൾ ബാങ്കുകൾ മുഖേന ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്ന് കേരള ഗവൺമ​െൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇൻവോയ്സ് അപ്രൂവൽ സ്റ്റേറ്റ്മ​െൻറി​െൻറയും സർക്കാർ ഗ്യാരൻറിയുടെയും അടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികളുടെ പണം ലഭ്യമാക്കാനും 18 ശതമാനം വരെ ജി.എസ്.ടി മുൻകൂർ നൽകുന്ന കരാറുകളുടെ ബിൽ തുകകൾക്കുവേണ്ടി അനിശ്ചിതമായി കാത്തിരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. നിർമാണ വസ്തുക്കളുടെ വിലകൾ കുതിച്ചുയരുകയും അതിനനുസൃതമായി പ്രാദേശിക വിപണി നിരക്കുകൾ നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പിന് സാധിക്കാത്തതും കരാറുകാരെ വലയ്ക്കുകയാണെന്ന് കെ.ജി.സി.എ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ റഹ്മാൻ, സംസ്ഥാന ട്രഷറർ കെ. അനിൽകുമാർ, അഷറഫ് കടവിളാകം, ആർ. വിശ്വനാഥൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.