തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ കുറക്കാനുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സാഹസിക മാസം പദ്ധതിക്ക് മേയ് ആറിന് തുടക്കമാകും. നാല് ഞായറാഴ്ചകളിലായി നാല് സാഹസിക യജ്ഞങ്ങളാണ് ഒരുക്കുക. വ്യായാമവും മാനസികോല്ലാസവും ചേര്‍ത്തിണക്കി ജനസമൂഹത്തെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൈക്കിള്‍ ദാനം ചെയ്യാന്‍ ആര്‍ക്കും അവസരമൊരുക്കുന്ന പദ്ധതി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി കണ്ണൂരില്‍ നാലിന് ഉദ്ഘാടനം ചെയ്യും. സൈക്കിള്‍യജ്ഞം, മാരത്തണ്‍ ഓട്ടം, നീന്തല്‍, കയാക്കിങ് എന്നിവ സംഘടിപ്പിക്കും. കലക്ടറുടേതാണ് ആശയം. മേയിലെ അവധിക്കാലത്താണ് പരിപാടി. കണ്ണൂര്‍ മുതല്‍ മുഴുപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് 'സാഹസിക മാസ'ത്തിന് ആറിന് തുടക്കമാവുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍ സവാരിയില്‍ പങ്കാളികളാകാം. മുഴുപ്പിലങ്ങാട് ബീച്ചില്‍ മൂന്ന് കിലോമീറ്റര്‍ മത്സരവും ഉണ്ടാകും. മേയ് 13ന് 'തലശ്ശേരി ഹെരിറ്റേജ് മാരത്തണ്‍' നടക്കും. നീന്തല്‍പ്രേമികൾ വളപട്ടണം പുഴ നീന്തിക്കടക്കുന്ന പരിപാടി മേയ് 20ന് നടക്കും. 570 മീറ്റര്‍ വീതിയുള്ള 'പറശ്ശിനിക്രോസ്' വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ നൽകും. മേയ് 27ന് കയാക്കിങ് നടക്കും. ഓരോ ഞായറാഴ്ചയുമുള്ള സാഹസികപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. www.wearekannur.com എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷന് അവസരമുണ്ട്. സംശയങ്ങള്‍ക്ക് 9645 454500 എന്ന നമ്പറില്‍ ബന്ധപ്പെടാം. വിവിധ സാഹസിക പരിപാടികളുടെ ലോഗോയും വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.