അധ്യാപകരുടെ പ്രയാസങ്ങൾക്ക് സർക്കാർ പരിഹാരമുണ്ടാക്കണം-സുധീരൻ തിരുവനന്തപുരം: അധ്യാപകരുടെ ബ്രോക്കൺ സർവിസ് പ്രശ്നത്തിൽ ഹൈകോടതി നിർദേശിച്ചിട്ടും അനുഭാവപൂർവം തീരുമാനമെടുക്കാത്തത് നിയമവ്യവസ്ഥയോട് സർക്കാർ കാട്ടുന്ന വെല്ലുവിളിയാണെന്നും നിലവിെല അധ്യാപകരുടെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കെ.പി.എസ്.ടി.എ നേതാക്കളുമായി സർക്കാർ അടിയന്തരമായി ചർച്ചക്ക് തയാറാകണമെന്നും കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. അശാസ്ത്രീയ ഹയർ സെക്കൻഡറി-ഹൈസ്കൂൾ ലയന നീക്കം ഉപേക്ഷിക്കുക, 2016-17 മുതലുള്ള തസ്തികാനിർണയം പൂർത്തിയാക്കി എല്ലാ നിയമനങ്ങൾക്കും അംഗീകാരം നൽകുക, ദിവസക്കൂലി നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന-ജില്ലാ നേതാക്കൾ നടത്തുന്ന ത്രിദിന സത്യഗ്രഹം സെക്രേട്ടറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, സെറ്റോ ചെയർമാൻ എൻ. രവികുമാർ, സംസ്ഥാന ട്രഷറർ എസ്. സന്തോഷ്കുമാർ, പി.ജെ. ആൻറണി, ടി.കെ. എവുജിൻ, കെ.സി. രാജൻ, വി.കെ. അജിത് കുമാർ, സി. പ്രദീപ്, സുധാകരൻ പറമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.