തിരുവനന്തപുരം: റേഷൻ സാധനങ്ങൾ കടകളിലെത്തിയാൽ ഉപഭോക്താവിന് മൊബൈൽ വഴി സന്ദേശം നൽകുന്ന ജി.പി.എസ് സംവിധാനം ജില്ലയിൽ ഫലപ്രദമായി നടപ്പാക്കുന്നതായി ജില്ലാ സപ്ലൈ ഓഫിസർ സുരേഷ് അറിയിച്ചു. വിലയുൾപ്പെടെയുള്ള വിവരങ്ങളും എസ്.എം.എസ് വഴി ലഭിക്കുന്നതുകൊണ്ട് പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് സഹായകമാണ്. ഉൽപന്നങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിക്കുന്നതിന് ജി.പി.എസ് മോണിറ്ററിങ് സംവിധാനം വൈകാതെ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇ-പോസ് (ഇലക്‌ട്രോണിക് പോയിൻറ് ഓഫ് സെയിൽ) മെഷീൻ സ്ഥാപിക്കാനുള്ള നടപടികളും നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.