ബൈക്ക് കത്തിച്ച സംഭവം: മൂന്നുപേരെ പിടികൂടി

കിളിമാനൂര്‍: വഴിയരികില്‍ വെച്ചിരുന്ന ഒരു ലക്ഷംരൂപ വിലയുള്ള ബൈക്ക് തീയിട്ട് നശിപ്പിച്ച കേസില്‍ മൂന്നുപേരെ കിളിമാനൂര്‍ പൊലീസ് പിടികൂടി. മടവൂര്‍ പുലിയൂര്‍കോണം ചരുവിള പുത്തന്‍വീട്ടില്‍നിന്ന് കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ താന്നിമൂട്ടില്‍ മേലതില്‍ വീട്ടില്‍ താമസിക്കുന്ന നുജഫ് എന്ന നുഫാജ് (28), മടവൂര്‍ തുമ്പോട് സന്തോഷ് ഭവനില്‍ സന്തോഷ് (22), കിളിമാനൂര്‍ പനപ്പാംകുന്ന് അശ്വതി ഭവനില്‍ അജിത്ത് (24) എന്നിവരാണ് പിടിയിലായത്. ബൈക്ക് ഉടമയുമായി പ്രതികള്‍ക്കുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി നുഫാജ് കിളിമാനൂര്‍, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും അറിയിച്ചു. സി.െഎ വി.എസ്. പ്രദീപ്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി.കെ. അരുണ്‍, വി. തുളീസീധരന്‍ നായര്‍, എ.എസ്.ഐമാരായ ഷാബു, ഷാജി, സുരേഷ്, എസ്.സി.പി.ഒ ഷജിം, സി.പി.ഒമാരായ സുജിത്ത്, രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.