കാപ്പ നിയമം: നാടുകടത്തിയ പ്രതി ബാർ ഹോട്ടലിൽ അക്രമംകാട്ടി; എ.എസ്.ഐയുടെ കൈ കടിച്ചുമുറിച്ചു

കരുനാഗപ്പള്ളി: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി ബാർ ഹോട്ടലിൽ അക്രമംകാട്ടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എ.എസ്.െഎയുടെ കൈ ഇയാൾ കടിച്ചുമുറിച്ചു. ഓച്ചിറ സ്വദേശി കുക്കു എന്ന മനു (26)വാണ് കരുനാഗപ്പള്ളി ബാർ ഹോട്ടലിൽ അക്രമം കാട്ടിയത്. െപാലീസ് എത്തി പിടികൂടുന്നതിടെയാണ് എ.എസ്.ഐ ജോസഫി​െൻറ കൈക്ക് പ്രതിയുടെ കടിയേറ്റത്. മുറിവേറ്റ ജോസഫിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30 ഒാടെയാണ് സംഭവം. ഓച്ചിറ പൊലീസിൽ നിരവധി കേസിലെ പ്രതിയായ മനുവിനെ കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽനിന്ന് നാട് കടത്തിയിരുന്നു. ഈ നിയമം നിലനിൽക്കെയാണ് അക്രമം. ബാർ ഹോട്ടലിൽ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു. പൊലീസിനെ ആക്രമിച്ചതിന് പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഇയാൾ നിരവധി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 'ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍നിന്ന് സര്‍ക്കാറുകൾ പിന്തിരിയണം' കരുനാഗപ്പള്ളി: ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് ആവശ്യപ്പെട്ടു. ന്യൂനപക്ഷ- ഒ.ഇ.സി വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നല്‍കിയിട്ടില്ല. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എ. സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ജലീല്‍ കോട്ടക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗങ്ങളായ ചെങ്ങഴത്ത് റഹീം, കണ്ണാടിയില്‍ നസീര്‍, യൂനുസ് ചിറ്റുമൂല, മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് വല്ലേത്തറ, ഷംസ് ചൂളൂര്‍വടക്കതില്‍, മജീദ് മാരാരിത്തോട്ടം എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സൈനുദ്ദീന്‍ തഴവാശ്ശേരി സ്വാഗതവും സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.