പോരുവഴി സഹകരണ ബാങ്ക്​ പണം തിരിമറി നടത്തിയ സെക്രട്ടറിയെ സസ്​പെൻഡ്​ ചെയ്​തു; പൊലീസിനും പരാതി

ശാസ്താംകോട്ട: പോരുവഴി സർവിസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെതുടർന്ന് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി ശൂരനാട് പൊലീസിൽ പരാതി നൽകി. പോരുവഴി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി രാജേഷ് കുമാറിനെയാണ് പ്രസിഡൻറ് പാറത്തുണ്ടിൽ കോശി സസ്പെൻഡ് ചെയ്തത്. ഒരു മുതിർന്ന പൗരൻ നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ ചെന്നപ്പോൾ തുക നേരത്തേ തന്നെ പിൻവലിക്കപ്പെട്ടതായി കണ്ടെത്തി. ഇതുസംബന്ധിച്ച് നിക്ഷേപകൻ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെതുടർന്നാണ് സസ്പെൻഷൻ. സഹകരണ വകുപ്പി​െൻറ ഒാഡിറ്ററുടെ നേതൃത്വത്തിൽ ബുധനാഴ്ച ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും ചെയ്തു. ധനാപഹരണത്തിന് നടപടി ആവശ്യപ്പെട്ടാണ് ശൂരനാട് പൊലീസിൽ പരാതി നൽകിയത്. വിദശമായ അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് അസി. രജിസ്ട്രാർക്കും ബാങ്ക് ഭരണസമിതി പരാതി നൽകിയിട്ടുണ്ട്. ഏതൊക്കെ അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ച മുതൽ തിട്ടപ്പെടുത്തി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതേസമയം, നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നും മുഴുവൻ നിക്ഷേപവും സുരക്ഷിതമാണെന്നും ബാങ്ക് പ്രസിഡൻറ് പാറത്തുണ്ടിൽ കോശി പറഞ്ഞു. ബാങ്കിലെ നിക്ഷേപം അപഹരിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കൊല്ലം: മുനിസിപ്പൽ കോർപറേഷനിലെ അമ്മൻനട ഡിവിഷൻ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരം ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും പേര് ഉൾപ്പെടുത്തുന്നതിനും അപേക്ഷ, ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ നാലുവരെ http//lsgelection.kerala.gov.in/registration എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.