കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ്​ രക്ഷപ്പെടുത്തി

കുണ്ടറ: വീട്ടുമുറ്റത്തെ കിണറ്റിൽവീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പെരുമ്പുഴ തൈപ്ലാവിള വീട്ടിൽ ലില്ലിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വീട്ടിൽ വിരുന്നുവന്ന പെരുമ്പുഴ റോഡിയോമുക്കിൽ റോബിൻ നിവാസിൽ പൊന്നമ്മ (50) വീണത്. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. കപ്പിയിൽ കുരുങ്ങിയ കയർ നേരേയാക്കാൻ ശ്രമിക്കുന്നതിനിടെ കിണറിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു. 50 അടി ആഴമുള്ള കിണറ്റൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. കിണറ്റിൽ വീണ പൊന്നമ്മ കയറിൽ പിടിച്ച് കിടക്കുകയായിരുന്നു. ശ്വാസംകിട്ടാതെ നിലവിളിച്ചു. വിവരം അറിഞ്ഞെത്തിയ കുണ്ടറ ഫയർസ്റ്റേഷനിലെ മിഥിലേഷ് ഓക്സിജൻ സെറ്റ് പോലും ഉപയോഗിക്കാതെ അതിസാഹസികമായി ഇവരെ പുറത്തെത്തിച്ചു. സ്റ്റേഷൻ ഓഫിസർ അനിയൻ കുഞ്ഞ്, ലീഡിങ് ഫയർമാൻ സുനിൽ, ഫയർമാന്മാരായ അനിൽകുമാർ, സജയൻ, മനേഷ്, ബിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏപ്രിലിലെ റേഷൻ മേയ് പത്ത് വരെ ലഭിക്കും കരുനാഗപ്പള്ളി: താലൂക്കിൽ റേഷൻ കടകളിൽനിന്ന് ഏപ്രിലിലെ റേഷൻസാധനങ്ങൾ മേയ് പത്ത് വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.