ചാരായ കടത്തുസംഘത്തിലെ ഒരാൾ പിടിയിൽ

കാട്ടാക്കട: എക്സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളഞ്ഞ വ്യാജ ചാരായ കടത്തുസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കുറ്റിച്ചല്‍ ചാമുണ്ഡി നഗര്‍ കിഴക്കുംകര വീട്ടില്‍ സുധനെയാണ് (42) നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സുധ​െൻറ സഹോദരന്‍ സതീഷ് ഒളിവിലാണ്. കുറ്റിച്ചലിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വ്യാജ മദ്യം വിൽപന നടത്തുന്ന സംബന്ധിച്ച് രഹസ്യവിവരം ലഭിച്ച ആര്യനാട് എക്സൈസ് സംഘം ചൊവ്വാഴ്ച രാത്രി ഏഴരയോടെ കാരിയോടിന് സമീപം നാറാണം എന്ന സ്ഥലത്തെത്തി. അൽപ സമയത്തിനകം സ്കൂട്ടറില്‍ വ്യാജമദ്യവുമായി എത്തിയ സതീഷ് ഇത് കൈമാറുന്നതിനിെട എക്സൈസ് സംഘം പിടികൂടാന്‍ ശ്രമിച്ചു. എന്നാൽ, സതീഷും സുധനും ചേര്‍ന്ന് എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യനാട് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, നെയ്യാര്‍ ഡാം എസ്.ഐ ശ്രീകുമാര്‍, ഗ്രേഡ് എസ്.ഐ പ്രമോദ്, സിവില്‍ പൊലീസുകാരായ അനില്‍കുമാര്‍, ശ്രീജിത്ത്‌ എന്നിവര്‍ ചേര്‍ന്ന് സുധനെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.