കുട്ടികളുടെ അന്താരാഷ്​ട്ര ചലച്ചിത്രമേളക്ക്​ ഒരു​ക്കങ്ങളായി

തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ 14 മുതൽ 20 വരെ തിരുവനന്തപുരത്ത് ടാഗോൾ, കൈരളി, നിള, ശ്രീ, കലാഭവൻ തിയറ്ററുകളിലായി നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങളായി. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 140 ഒാളം ചിത്രങ്ങൾ, ഡോക്യുമ​െൻററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവയുടെ പ്രദർശിപ്പിക്കും. 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്ന 3500 കുട്ടികൾക്കായിരിക്കും മുൻഗണനാ ക്രമത്തിൽ പ്രവേശനം. രക്ഷാകർത്താക്കൾക്കും മേള കാണാൻ അവസരമുണ്ട്. 150 രൂപയാണ് ഒരാൾക്ക് ഡെലിഗേറ്റ് ഫീസ്. മേളയിൽ പെങ്കടുക്കുന്നവർ www.icffk.com അഡ്രസിൽ ഒാൺൈലനായി രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് അറിയിച്ചു. ഫോൺ: 0471-2334955.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.