കണ്ടക്ടറായി തച്ചങ്കരി, ഇനി ഡ്രൈവറായും വരും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി മേയ്ദിനത്തിൽ ബസിൽ കണ്ടക്ടറുടെ ജോലിക്കായി എത്തി. സാർവദേശീയ തൊഴിലാളി ദിനത്തിൽ ജീവനക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനായിരുന്നു അദ്ദേഹം പുതിയ മാർഗം തേടിയത്. കണ്ടക്ടർ പരീക്ഷ പാസായി അവരുടെ യൂനിഫോമും ധരിച്ചാണ് അദ്ദേഹം ഡ്യൂട്ടിെക്കത്തിയത്. ചൊവ്വാഴ്ച രാവിലെ 10.45ന് തമ്പാനൂരിൽനിന്ന് പുറപ്പെട്ട തിരുവനന്തപുരം--കോഴിക്കോട് സൂപ്പർഫാസ്റ്റിൽ കയറിയാണ് തച്ചങ്കരി ഇരട്ട ബെല്ലടിച്ചത്. ആദ്യം പല യാത്രക്കാരും കണ്ടക്ടർ തച്ചങ്കരിയാണെന്ന് തിരിച്ചറിഞ്ഞില്ല. തുടർന്ന്, മാധ്യമങ്ങളെയൊക്കെ കണ്ടപ്പോഴാണ് തങ്ങൾക്ക് ടിക്കറ്റ് നൽകുന്നത് 'വി.െഎ.പി'യാണെന്ന് അവർ തിരിച്ചറിഞ്ഞത്. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അദ്ദേഹം യാത്രക്കാരിൽനിന്ന് ബസ് യാത്രയിലെ ക്ലേശങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ലയിൽ എത്തിയപ്പോൾ തച്ചങ്കരി കണ്ടക്ടർ സേവനം അവസാനിപ്പിച്ചു. അവിടെയും ജീവനക്കാരുമായി ആശയ വിനിമയം നടത്തി. നിരവധി പരാതികളും എം.ഡി കേട്ടു. കണ്ടക്ടർ വേഷത്തിൽ തിളങ്ങിയതിനെ തുടർന്ന് ഇനി ഡ്രൈവറുടെ വേഷത്തിൽ രംഗത്തിറങ്ങാനാണ് ആലോചന. ഹെവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അപേക്ഷ നൽകിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനുശേഷം 'ആനവണ്ടി'യുെട ഡ്രൈവിങ് സീറ്റിലും എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി പ്രത്യക്ഷെപ്പടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.