പുതുതലമുറയെ ചരിത്രത്തി​െൻറ വഴിയിലേക്ക്​ നയിക്കണം ^രാമചന്ദ്രന്‍ കടന്നപ്പള്ളി

പുതുതലമുറയെ ചരിത്രത്തി​െൻറ വഴിയിലേക്ക് നയിക്കണം -രാമചന്ദ്രന്‍ കടന്നപ്പള്ളി തിരുവനന്തപുരം: പുതിയ തലമുറയില്‍ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും കുറിച്ച് അവബോധമുണ്ടാക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തക്കല പത്മനാഭപുരം കൊട്ടാരത്തി​െൻറ വെബ്‌സൈറ്റും പുരാവസ്തു വകുപ്പി​െൻറ യുട്യൂബ് ചാനലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഹിരാകാശം കീഴടക്കാനുള്ള ശ്രമത്തിനിടയിലും മനുഷ്യന്‍ ത​െൻറ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും വേരുകളെന്തെന്ന് അറിഞ്ഞിരിക്കണം. നമ്മുടെ രാജ്യത്തി​െൻറ ചരിത്ര പൈതൃകത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയില്‍ ആകൃഷ്ടമായി മുന്നേറുന്ന പുതുതലമുറയെ ചരിത്രാവബോധത്തിലേക്കും നമ്മുടെ അമൂല്യമായ പൈതൃകത്തിലേക്കും വഴിതിരിച്ചുവിടേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. പി.കെ. മൈക്കിള്‍ തരകൻ, കൗണ്‍സിലര്‍ പാളയം രാജന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി.ബിജു, കേരള മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രന്‍ പിള്ള എന്നിവരും ചടങ്ങില്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.