മോദി സർക്കാറി​െൻറ നയങ്ങളെ ചെറുത്തുതോൽപിക്കണം ^മുഖ്യമന്ത്രി

മോദി സർക്കാറി​െൻറ നയങ്ങളെ ചെറുത്തുതോൽപിക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: ലോക തൊഴിലാളി വർഗം നടത്തിയ െഎതിഹാസിക സമരങ്ങളുടെ ഫലമായി നേടിയെടുത്ത അവകാശങ്ങളെ ബി.ജെ.പി സർക്കാർ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെതിരെ ഇന്ത്യൻ തൊഴിലാളി വർഗം ശക്തമായ ചെറുത്തുനിൽപ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ. നായനാർ പാർക്കിലെ മേയ്ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1886ൽ അമേരിക്കയിലെ ചികാഗോ നഗരത്തിൽ അമേരിക്കൻ പട്ടാളക്കാരുടെ നിറതോക്കിന് മുന്നിൽ വിരിമാറുകാട്ടി ജീവൻ പണയപ്പെടുത്തി നേടിയെടുത്ത തൊഴിൽ നിയമങ്ങളാണ് മോദി സർക്കാർ അട്ടിമറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ, ജില്ലാ പ്രസിഡൻറ് വി. ശിവൻകുട്ടി, എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. പാളയത്തുനിന്ന് ആരംഭിച്ച മേയ്ദിന റാലിക്ക് പി.എസ്. നായിഡു, പട്ടം ശശിധരൻ, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, കെ.എസ്. മധുസൂദനൻ നായർ, പേട്ട രവീന്ദ്രൻ, ഡി. അരവിന്ദാക്ഷൻ, പൂവച്ചൽ ഷാഹുൽ, മനോജ് ബി. ഇടമന, നിർമലകുമാർ, പാപ്പനംകോട് അജയൻ, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റ്യൻ, ജയൻ ബാബു, പട്ടം വാമദേവൻ, ഇ.ജി. മോഹനൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.