കൊട്ടാരക്കര: കേരള കൊട്ടാരക്കര ധന്യാ ഒാഡിറ്റോറിയത്തില്‍ നടന്നു. കുടുംബസംഗമം ഐഷാ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.എ കൊല്ലം റൂറല്‍ വൈസ് പ്രസിഡൻറ് എം. വിനോദ് അധ്യക്ഷത വഹിച്ചു. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിതിയായി. അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി സര്‍ജു പ്രസാദ്, കൗണ്‍സിലര്‍ എസ്.ആര്‍. രമേശ്, കെ.പി.എ സംസ്ഥാന കമ്മിറ്റി ട്രഷറർ എസ്. ഷൈജു, സി.ഐ.ഒ.എ സുനില്‍, കെ.പി.എ റൂറല്‍ ജില്ലാ സെക്രട്ടറി ബിജു വി.പി എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ റൂറല്‍ ജില്ലാ പ്രസിഡൻറ് എസ്. നജീം അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍, കെ.പി.ഒ.എ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് ബി. ഷാജി, കെ.പി.എ സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു, കെ.പി.എ ജില്ലാ കമ്മറ്റി ഭാരവാഹികളായ സജീവ് ഖാന്‍, ബിജു എന്നിവര്‍ സംസാരിച്ചു. നിയന്ത്രണംവിട്ട ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു കുളത്തൂപ്പുഴ: അന്തർ സംസ്ഥാന പാതയിൽ വേങ്കൊല്ല ജങ്ഷന് സമീപം നിയന്ത്രണംവിട്ട ടിപ്പർ ലോറി റോഡിന് എതിർവശത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കഴിഞ്ഞദിവസം രാവിലെ അമിതവേഗത്തിൽ കൊച്ചരിപ്പ ഭാഗത്തുനിന്ന് വേങ്കൊല്ലയിലേക്ക് പോയ ടിപ്പർലോറി നിയന്ത്രണംവിട്ട് റോഡുവക്കിലെ തിട്ടയിലിടിക്കുകയും തുടർന്ന് റോഡിനെതിർവശത്തെ മതിൽ ഇടിച്ച് തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയുമായിരുന്നു. വേങ്കാല്ല റോഡരുകിൽ താമസിക്കുന്ന തങ്കമണിയുടെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. മതിലിെൻറ ഭിത്തികളും വാഹനത്തിെൻറ മുൻഭാഗവും പതിച്ച് ഷീറ്റുമേഞ്ഞ വീടിെൻറ ഭിത്തിയും ജനാലയും തകർന്നു. സംഭവസമയം തങ്കമണി വീട്ടിനുള്ളിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.