ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം ^കെ.ജി.ഒ.എഫ്

ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം -കെ.ജി.ഒ.എഫ് തിരുവനന്തപുരം: ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുകയും കമീഷനെ നിയോഗിക്കുകയും ചെയ്യണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്). ശമ്പള പരിഷ്കരണം സംബന്ധിച്ച എല്ലാ പരാതികളും ഇനി സർക്കാറിന് സമർപ്പിക്കേണ്ടതില്ലെന്നും അത് അടുത്ത ശമ്പള പരിഷ്കരണ കമ്മിറ്റിയുടെ പരിഗണനക്കായി സമർപ്പിച്ചാൽ മതിയെന്നുമുള്ള 2018 ജനുവരിയിലെ സർക്കുലർ ഇതുവരെ പിൻവലിച്ചിട്ടില്ല. നിലവിൽ കമ്മിറ്റിയോ, അനോമലി കമ്മിറ്റിയോ നിലവിലില്ല. അതിനാൽ ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം. പെേട്രാൾ, ഡീസൽ വില വർധന മൂലം വിലക്കയറ്റം രൂക്ഷമാണ്. പ്രസിഡൻറ് ജെ. സജീവി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. സജികുമാർ റിപ്പോർട്ടും ട്രഷറർ ഡോ.വി.എം. ഹാരിസ് കണക്കും അവതരിപ്പിച്ചു. കെ.ജി.ഒ.എഫ് നേതാക്കളായ ഡോ.ബി. ബാഹുലേയൻ, ഡോ. പി.ഡി. കോശി, ഡോ.ജെ. ഹരികുമാർ, ജി. രാജ്മോഹൻ, ഡോ. വിനോദ് ജോൺ, കെ.ആർ. ബിനുപ്രശാന്ത്, എ.കെ. സിദ്ധാർഥൻ, പി. വിജയകുമാർ, ഡോ. ബീനാബീവി, എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.