മേയ്​​ദിനത്തിൽ കരുത്തറിയിച്ച്​ തൊഴിലാളികൾ

തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ്ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. എ.െഎ.ടി.യു.സി ജില്ലാ സ​െൻററായ സുഗതൻ സ്മാരകത്തിൽ രാവിലെ ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ പതാക ഉയർത്തി. എസ്.യു.ടി ആശുപത്രിക്ക് മുന്നിൽ നടന്ന മേയ്ദിന പരിപാടി എ.െഎ.ടി.യു.സി സെക്രട്ടറിയും യൂനിയൻ ജനറൽ സെക്രട്ടറിയുമായ എം. രാധാകൃഷ്ണൻ നായർ പതാക ഉയർത്തി. മ്യൂസിയം ജങ്ഷനിൽ നടന്ന മേയ്ദിന പരിപാടി മ്യൂസിയം ആൻഡ് സൂ വർക്കേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി സുനിൽ മതിലകം ഉദ്ഘാടനം ചെയ്തു. യൂനിയൻ നേതാക്കളായ യു.ആർ. ഉദയലാൽ, എസ്.എൻ. രാജേഷ് എന്നിവർ സംസാരിച്ചു. പുന്നക്കാമുഗളിൽ നടന്ന മേയ്ദിന പരിപാടി എ.െഎ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം സുനിൽ മതിലകം പതാക ഉയർത്തി. ഹരീന്ദ്രൻ, ബാബുരാജ് എന്നിവർ സംസാരിച്ചു. പട്ടം പി.എസ്. സ്മാരകത്തിൽ എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.െഎ ദേശീയ കൗൺസിൽ അംഗവും ആയ കെ.പി. രാജന്ദ്രൻ പതാക ഉയർത്തി. എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, ജോയൻറ് സെക്രട്ടറി പി.എസ്. നായിഡു, ജില്ലാ വൈസ് പ്രസിഡൻറ് പട്ടം ശശിധരൻ, പുഷ്പവല്ലി ടീച്ചർ, സുനിൽ മതിലകം, ജയപ്രകാശ്, പട്ടം വിമൽ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പേരൂർക്കട ജങ്ഷനിൽ എ.െഎ.ടി.യു.സിയുടെ നേതൃത്വത്തിൽ മേയ്ദിനം ആചരിച്ചു. രാവിലെ പേരൂർക്കട കേന്ദ്രീകരിച്ച് പ്രകടനമായിട്ടാണ് തൊഴിലാളികളെത്തിയത്. രാവിലെ നടന്ന പൊതുയോഗത്തിൽ എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും ജില്ലാ ജോയൻറ് സെക്രട്ടറിയുമായ പി.എസ്. നായിഡു അധ്യക്ഷതവഹിച്ച യോഗത്തിൽ സി.എൽ. രാജൻ സ്വാഗതം പറഞ്ഞു. സി.പി.െഎ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ പതാക ഉയർത്തി. പ്രകടനത്തിന് പി.ജെ. സന്തോഷ്, ജയകുമാർ, മോസസ്, നിഷാന്ത്, സിലോജ്, സമ്പത്ത് എന്നിവർ േനതൃത്വം നൽകി. കവടിയാർ ടി.ടി.സി ജങ്ഷനിൽ പി.എസ്. നായിഡു പതാക ഉയർത്തി. സെൽവരാജൻ, രവി എന്നിവർ നേതൃത്വം നൽകി. കുടപ്പനക്കുന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പി​െൻറ ഫാമിൽ എ.െഎ.ടി.യു.സി നേതാവും വട്ടിയൂർക്കാവ് മണ്ഡലം അസി. സെക്രട്ടറിയുമായ ജി. രാജീവ്, റീജനൽ പൗൾട്രി ഫാമിൽ സി.എൽ. രാജനും പതാക ഉയർത്തി. സിലോജ്, അനിൽകുമാർ, അജി, ആനന്ദ്, മോഹനൻ എന്നിവർ നേതൃത്വം നൽകി. ഗോൾഫ് ക്ലബിലെ തൊഴിലാളികൾ ഗോൾഫ് കോഴ്സ് എംപ്ലോയീസ് യൂനിയ​െൻറ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ മേയ്ദിനം ആചരിച്ചു. യൂനിയൻ പ്രസിഡൻറ് പി.എസ്. നായിഡു പതാക ഉയർത്തി. യൂനിയൻ സെക്രട്ടറി സുധീഷ് കോശി, അയ്യപ്പൻ, ബേബി എന്നിവർ നേതൃത്വം നൽകി. എ.െഎ.ടി.യു.സി നേതാവ് ഒാൾസെയിൻസ് അനിൽ പതാക ഉയർത്തി. യൂനിയൻ നേതാക്കളായ അജയൻ, രാധാകൃഷ്ണൻ, ബിപിൻ, ജോൺസൺ, ജോജി, അഖിൽ, വിഷ്ണു, മനോജ്, കണ്ണൻ എന്നിവർ നേതൃത്വം നൽകി. ചാക്ക കെ.എസ്.ഇ.ബി ജങ്ഷനിൽ മേയ് ദിനം എ.െഎ.ടി.യു.സി യൂനിയൻ കൺവീനർ സഞ്ചു പതാക ഉയർത്തി. ചുമട്ടുതൊഴിലാളികൾ ഒാൾ േകരള ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയ​െൻറ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ ചാല കേമ്പാളത്തിൽ മേയ്ദിനം ആചരിച്ചു. രാവിലെ സി.പി.െഎ ജില്ലാ സെക്രട്ടറിയും ഹെഡ്ലോഡ് വർക്കേഴ്സ് യൂനിയ​െൻറ ജില്ലാ പ്രസിഡൻറുമായ അഡ്വ. ജി.ആർ. അനിൽ പതാക ഉയർത്തി. യൂനിയൻ കൺവീനർ സജാദ്, അഡ്വ. കുര്യാത്തി മോഹനൻ, കുമാർ, ഹുസൈൻ, സുലൈമാൻ എന്നിവർ നേതൃത്വം നൽകി. പഴവങ്ങാടി ജങ്ഷനിൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന ജോയൻറ് സെക്രട്ടറി പി.എസ്. നായിഡു പതാക ഉയർത്തി. യൂനിയൻ കൺവീനർ മുരുകേശ്, ജയന്തൻ എന്നിവർ നേതൃത്വം നൽകി. പാളയം മാർക്കറ്റിൽ എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ പതാക ഉയർത്തി. സി.പി.െഎ നേതാവും ഹെഡ്ലോഡ് വർക്കേഴ്സ് യൂനിയൻ സബ് കമ്മിറ്റി കൺവീനറുമായ ടി.എസ്. ബിനുകുമാർ, ദാസൻ എന്നിവർ നേതൃത്വം നൽകി. വഴുതക്കാട് ജങ്ഷനിൽ സി.പി.െഎ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് പതാക ഉയർത്തി. യൂനിയൻ കൺവീനർ സോമൻ, രാജൻ എന്നിവർ നേതൃത്വം നൽകി. ജഗതിയിൽ െഹഡ്ലോഡ് വർക്കേഴ്സ് യൂനിയൻ നേതാവ് ടി.എസ്. ബിനുകുമാർ പതാക ഉയർത്തി. കൺവീനർ ഗിരീശൻ, ഷിബു, ഷാജി, ബാബു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.