മേയ്ദിനം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വിവിധ പ്രദേശങ്ങളില്‍ ആചരിച്ചു. സി.ഐ.ടി.യു നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റിയുടെയും കെ.എസ്.ആർ.ടി.ഇ.എയുടെയും ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ജങ്ഷനിൽ നടന്ന ദിനാചരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. മേയ്ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച കായിക മത്സര വിജയികള്‍ക്കുളള സമ്മാനവും വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജോയൻറ് സെക്രട്ടറി വി. കേശവന്‍കുട്ടി, ഏരിയാ പ്രസിഡൻറ് ആർ.വി. വിജയബോയ്, ഏരിയ ആക്ടിങ് സെക്രട്ടറി കെ. മോഹന്‍, ആറാലുംമൂട് ജാഫര്‍, സാംബശിവന്‍ എന്നിവര്‍ സംസാരിച്ചു. നെയ്യാറ്റിന്‍കര ജങ്ഷനില്‍ കാട്ടാക്കട ശശി പതാക ഉയര്‍ത്തി. രാവിലെ നടന്ന വാഹനങ്ങളുടെ മേയ്ദിന റാലി സി.പി.എം ഏരിയ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍ ഫ്ലാഗ്ഓഫ് ചെയ്തു. ആറാലുംമൂടില്‍ സി.പി.എം ഏരിയ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍ പതാകയുയര്‍ത്തി. ബി.എസ്. ചന്തു, ഒ. മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.