ലിഗയുടെ മരണം സി.ബി.ഐ അന്വേഷിക്കണം ^കുമ്മനം ബി.ജെ.പി കമീഷണർ ഒാഫിസ്​ മാർച്ച്​ നടത്തി

ലിഗയുടെ മരണം സി.ബി.ഐ അന്വേഷിക്കണം -കുമ്മനം ബി.ജെ.പി കമീഷണർ ഒാഫിസ് മാർച്ച് നടത്തി തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക അശ്വതിജ്വാലക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. വിദേശ വനിത ലിഗയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. കേരള പൊലീസില്‍ ആര്‍ക്കും വിശ്വാസം ഇല്ലാതായി. കസ്റ്റഡിമരണങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. അശ്വതി ജ്വാലക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനുപിന്നില്‍ പിണറായി സര്‍ക്കാറിനെതിരെ സംസാരിക്കുന്നവരെ വായടപ്പിക്കും എന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാനത്ത് നടന്ന നിരവധി അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന വിവരം പുറത്തുവരുന്നതായി കുമ്മനം പറഞ്ഞു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ എല്ലാപേരെയും ശരിപ്പെടുത്തുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡൻറ് അഡ്വ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് രേണുസുരേഷ്, ബിജു ബി. നായര്‍, തോട്ടയ്ക്കാട് ശശി, മുക്കംപാലമൂട് രാധാകൃഷ്ണന്‍, ചെമ്പഴന്തി ഉദയന്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.