നായനാര്‍ അക്കാദമി ഉദ്‌ഘാടനം 19ന്​

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്‌മരണക്കായി കണ്ണൂര്‍ പയ്യാമ്പലത്ത്‌ നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ ഉദ്‌ഘാടനവും നായനാര്‍ പ്രതിമ അനാച്ഛാദനവും േമയ്‌ 19ന്‌ നടക്കും. വൈകീട്ട് നാലിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിര്‍വഹിക്കും. നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടം ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തി​െൻറയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയം, ലൈബ്രറി, ഹാള്‍, ഓപണ്‍ ഒാഡിറ്റോറിയം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സ്‌മാരകസമുച്ചയമാണ്‌ വിഭാവനം ചെയ്‌തത്‌. ഇതില്‍ മ്യൂസിയമൊഴിച്ച്‌ മറ്റെല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ഉദ്‌ഘാടന പരിപാടിയിലേക്ക്‌ മുഴുവന്‍ ആളുകെളയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കോടിയേരി ബാലകൃഷ്‌ണന്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.