വെറുപ്പി​െൻറ പ്രത്യയശാസ്​ത്രത്തെ ഉപേക്ഷിക്കണം ^ജി. മാഹീൻ അബൂബക്കർ

വെറുപ്പി​െൻറ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കണം -ജി. മാഹീൻ അബൂബക്കർ തിരുവനന്തപുരം: വെറുപ്പി​െൻറ പ്രത്യയശാസ്ത്രത്തെ സമ്പൂർണമായും ഉപേക്ഷിക്കുമെന്ന് മേയ്ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്ന് എ.സി.ടി.യു ദേശീയ പ്രവർത്തക സമിതി അംഗം ജി. മാഹീൻ അബൂബക്കർ പറഞ്ഞു. പാളയം ആശാൻ സ്ക്വയറിൽ എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന റാലി ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ അങ്ങേയറ്റം ചൂഷണം ചെയ്ത് കുത്തകകൾക്ക് തടിച്ചുകൊഴുക്കാനുള്ള അവസരം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, വട്ടക്കരിക്കകം ഷാജഹാൻ, പരുത്തിക്കുഴി അഷ്റഫ് പ്രസന്നകുമാർ, പനവൂർ അസനാരാശാൻ, ഷീജ, കരമന മാഹീൻ, യു. ഗുലാം മുഹമ്മദ്, പനയമുട്ടം ഫസലുദ്ദീൻ, പാച്ചല്ലൂർ നുജുമുദ്ദീൻ, ആലംകോട് സിദ്ദീഖ്, ഷാഫി പെരുമാതുറ, വഞ്ചുവം ഷറഫുദ്ദീൻ, പള്ളിവേട്ട കരീം, ശരവണൻ, നൗഷാദ് മാണിക്യവിളാകം, ഹാരിസ് കരമന, അബ്ദുൽ ഹാദി അല്ലാമ, വിഴിഞ്ഞം റസാക്ക്, ഹുസൈൻ വിഴിഞ്ഞം, അഡ്വ. എസ്.എൻ പുരം നിസാർ എന്നിവർ സംസാരിച്ചു. സിദ്ദീഖ് നെടുമങ്ങാട്, ദിൽഷാദ് സേട്ട്, ബിജു മെഡിക്കൽ കോളജ്, പൂവച്ചൽ ബഷീർ, ഷബീർ മൗലവി, മേട്ടൂർ സുബൈർ, കല്ലമ്പലം ജവാദ്, മാഹീൻ കെ.കെ വനം, അൻസർ പെരുമാതുറ, ഒ.പി.കെ ഷാജി, നാസർ കൊങ്കണംകോട്, തൗഫി കളിപ്പാൻകുളം, അഡ്വ. നിസാർ, എം.ഇ. അഷ്റഫ്, ബിജു കടമ്പാട്ടുകോണം, ഷമീം പള്ളിവേട്ട, ഇല്യാസ് കോട്ടൂർ, സത്താർ കണിയാപുരം, ഹാഷിം ആട്ടുകാൽ, ഷംനാദ് പനവൂർ, എസ്.എൽ പുരം, നൗഷാദ്, ലിതിൻ, കലാംകുമ്മി, കോച്ചാലംമൂട് ഹുസൈൻ, ഫൈസൽ ലബ്ബ, ബീമാപള്ളി ഫൈസൽ, ചാല ഷാഹുൽ, ചാല ദിലീപ് എന്നിവർ മേയ്ദിന റാലിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.