ജയിലുകളിലെ ദുഃസ്ഥിതി മാറ്റണം; മുഖ്യമന്ത്രിക്ക് സുധീര​െൻറ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഇന്നത്തെ ദുഃസ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളുള്‍പ്പെടെ സംസ്ഥാനത്തെ ജയിലുകളില്‍ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. ജയിലിനകത്ത് നടക്കുന്ന മദ്യം,- മയക്കുമരുന്ന് ഇടപാടുകളെയും അനാശാസ്യ പ്രവര്‍ത്തനങ്ങളെയും കുറിച്ചും ആശങ്കജനകമായ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി ഉള്‍പ്പെടെ ഒരു ഹൈ പവര്‍ ടീമിനെ നിയോഗിക്കുന്നതായിരിക്കും ഉചിതം. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലിലും മറ്റ് അഞ്ച് ജില്ലാ ജയിലുകളിലും വിഡിയോ കോൺഫറൻസ് ഏർപ്പെടുത്തിയതോടെ കോടതി ആവശ്യങ്ങൾക്കായി തടവുകാരെ കൊണ്ടുപോകുന്ന പൊലീസുകാരുടെ ജോലി കുറെയെല്ലാം ഒഴിവാക്കാനായി. എന്നാല്‍, പിന്നീട് സി.സി.ടി.വി കാമറകളെല്ലാം ആസൂത്രിതമായി കേടുവരുത്തി പ്രവര്‍ത്തനരഹിതമാക്കി. സെന്‍ട്രല്‍ ജയിലിലെ 88 കാമറകളില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. മൊബൈല്‍ ജാമറുകള്‍ ഉപയോഗയോഗ്യമല്ലാതാക്കിയെന്നും കത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.