റേഷൻ വിഹിതം ലഭിക്കാതെ താൽക്കാലിക കാർഡ് ഉടമകൾ

കൊല്ലം: താൽക്കാലിക കാർഡുടമകൾ റേഷൻ വിഹിതം കിട്ടാതെ ദുരിതത്തിൽ. ഇ--പോസ് സംവിധാനം നിലവിൽ വന്നതോടെ നിരവധിയാളുകളാണ് റേഷൻവിഹിതം കിട്ടാതെ വലയുന്നത്. മെഷീൻ നിലവിൽ വന്നതോടെ പഴയ നിലയിൽ കാർഡിൽ രേഖപ്പെടുത്തി റേഷൻ നൽകുന്ന രീതി അവസാനിച്ചതാണ് പൊല്ലാപ്പായത്. നിലവിൽ സ്ഥലംമാറ്റം ആവശ്യപ്പെടുന്ന കാർഡ് ഉടമകൾക്ക് താൽക്കാലിക കാർഡുകളാണ് നൽകുന്നത്. ഇതിൽ ഉടമയുടെ ഫോട്ടോയോ പത്തക്ക നമ്പറുകളോ ഉണ്ടാവില്ല. എങ്കിലും കാർഡ് ഉപയോഗിച്ച് വിഹിതം ലഭിച്ചിരുന്നു. ഇ- പോസ് സംവിധാനം നിലവിൽ വന്നതോടെ ഇവർക്ക് കാർഡിൽ മാത്രം രേഖപ്പെടുത്തി വിഹിതം നൽകാൻ കഴിയില്ലെന്നാണ് കടയുടമകൾ പറയുന്നത്. മെഷീനിൽ റേഷൻ വിഹിതം കൃത്യമായി രേഖപ്പെടുത്തണമെന്നതിനാൽ ഉടമയുടെ ഫോട്ടോ പതിപ്പിച്ച കാർഡും നമ്പറും ആവശ്യമാണ്. സ്ഥലംമാറ്റത്തെത്തുടർന്ന് കൊല്ലം, ശാസ്താംകോട്ട, കുന്നത്തൂർ താലൂക്കിലെത്തിയ രാജനും ഇതേ ദുരിതത്തിലാണ്. രേഖകൾ ഹാജരാക്കിയശേഷം താൽക്കാലികമായി റേഷൻ കാർഡും കൃത്യമായി റേഷനും വാങ്ങിയിരുന്നു. പിന്നീട്, കാർഡ് സ്ഥിരപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. യന്ത്രം സ്ഥാപിച്ചതു മുതൽ, മൂന്ന് മാസമായി അരി വാങ്ങാൻ കഴിയുന്നില്ല. പലയിടത്തും കൃത്യമായ രേഖകൾ നൽകിയിട്ടും കാർഡ് നൽകാൻ വൈകുെന്നന്ന ആക്ഷേപവും ശക്തമാണ്. താൽക്കാലിക കാർഡുകൾ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നും ഫോട്ടോയും നമ്പറും ഉൾപ്പെടുന്ന പുതിയ കാർഡ് നൽകുക മാത്രമാണ് ഏക മാർഗമെന്നും സപ്ലൈ ഓഫിസ് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.