തിരുവനന്തപുരം: 20 നാള്‍ നീളുന്ന കായിക മാമാങ്കമായ പൂങ്കോട് ഗെയിംസിന് തിരിതെളിഞ്ഞു. ദേശീയ തലത്തില്‍ കേരള ഹാന്‍ഡ്ബാള്‍ ടീമിനെ നയിച്ച ശിവപ്രസാദും ഗുസ്തിയില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആതിരയും ആര്‍ട്ടിസ്റ്റ് ഷിബുരാജില്‍നിന്ന് ദീപശിഖ സ്വീകരിച്ച് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. എല്‍. ശകുന്തളാകുമാരി ദീപശിഖ ഏറ്റുവാങ്ങി വേദിയിലെ ഗെയിംസ് ദീപശിഖയിലേക്ക് അഗ്നി പകര്‍ന്നു. പൂങ്കോട് ഡിവിഷെൻറ പ്രതിനിധിയും ഗെയിംസിെൻറ ചെയര്‍മാനുമായ എസ്. വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. പൂങ്കോട് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കലാരംഗത്തെയും കായികമേഖലയിലെയും ചില പ്രതിഭകളെ പൂങ്കോട് ഗെയിംസിെൻറ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. പള്ളിച്ചല്‍ ഗ്രമാപഞ്ചായത്ത് പ്രസിഡൻറ് മല്ലികാ വിജയന്‍ ഗെയിംസ് പതാക ഉയര്‍ത്തി. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍. ജയലക്ഷമി, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. ഗിരിജ, ഗെയിംസ് കോ-ഒാഡിനേറ്റര്‍ ഗിരീഷ് പരുത്തിമഠം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ജയചന്ദ്രന്‍, എസ്. പ്രിയദര്‍ശിനി, ജി. സതീശന്‍, എം. വിനുകുമാര്‍, ടി. രമ, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബികാദേവി, മെംബര്‍ ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.