കേരള സർവകലാശാല ലോകോത്തര നിലവാരത്തിലേക്ക്​ ഉയരണം ^മന്ത്രി സി. രവീന്ദ്രനാഥ്​

കേരള സർവകലാശാല ലോകോത്തര നിലവാരത്തിലേക്ക് ഉയരണം -മന്ത്രി സി. രവീന്ദ്രനാഥ് തിരുവനന്തപുരം: കേരള സർവകലാശാല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിലുള്ള കാലതാമസമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സർവകലാശാല ദ്വിദിന പരീക്ഷാപരിഷ്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷാഫല പ്രഖ്യാപനത്തിലുള്ള കാലതാമസം മൂലം സർവകലാശാലയുടെ അക്കാദമികരംഗത്തുള്ള മികവ് പൊതുജനമധ്യത്തിൽ അംഗീകരിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. ഒന്നാം തലമുറയിൽപെട്ട പൊതുവിദ്യാഭ്യാസത്തെ മികവിലേക്കുയർത്തിയതു പോലെ രണ്ടാം തലമുറയിൽപെട്ട ഉന്നത വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ച് ലോക നിലവാരത്തിലെത്തിക്കുക എന്നതാണ് സർക്കാറി​െൻറ ലക്ഷ്യം. അതിനാൽ 2018-19 വർഷം മികവി​െൻറ വർഷമായി ആചരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. സി. ഗണേഷ് അധ്യക്ഷത വഹിച്ചു. െഎ.ക്യു.എ.സി ഡയറക്ടർ ഡോ. സൈമൺ തട്ടിൽ വിഷയാവതരണം നടത്തി. സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ. ആർ. ജയചന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങളായ എം. ശ്രീകുമാർ, അഡ്വ. കെ.എച്ച്. ബാബുജൻ, േഡാ. പി.എം. രാധാമണി, ബി.എസ്. ജ്യോതികുമാർ, അഡ്വ. എ.എ. റഹിം, കെ.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. പരീക്ഷാ കൺട്രോളർ ഡോ. കെ. മധുകുമാർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.