നിർമാണം തുടങ്ങിയത്​ അഞ്ചുമാസം മുമ്പ്​ പുതിയകാവ്^-തകരപ്പറമ്പ് റോഡ് നിർമാണം അനന്തമായി നീളുന്നു

നിർമാണം തുടങ്ങിയത് അഞ്ചുമാസം മുമ്പ് പുതിയകാവ്-തകരപ്പറമ്പ് റോഡ് നിർമാണം അനന്തമായി നീളുന്നു കിളിമാനൂർ: അഞ്ചുമാസം മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച കിളിമാനൂർ-പുതിയകാവ്-തകരപ്പറമ്പ് റോഡ് നിർമാണം അനന്തമായി നീളുന്നു. റോഡിൽ കൊടുംവളവുകളിൽ പോലും അപകടകരമായി ഓടകൾ തോണ്ടിയും റോഡി​െൻറ പകുതി ഭാഗത്ത് മാത്രം കലുങ്കുകൾ നിർമിച്ചും മെറ്റലുകൾ നിരത്തിയും നിരവധി അപകടക്കെണികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ചു കോടി 24 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നിലവിലെ റോഡ് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് അവശ്യസ്ഥലങ്ങളിൽ ഓട, കലുങ്കുകൾ എന്നിവ നിർമിക്കാനും പുതിയകാവ് മുതൽ ആർ.ആർ.വി സ്കൂൾ ജങ്ഷൻ വരെ കുട്ടികൾക്കായി ഫുട്പാത്ത് നിർമിക്കാനുമാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ, നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ നടപടികൾ തുടങ്ങിയപ്പോൾ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനായി പഞ്ചായത്ത് കമ്മിറ്റി ഇറങ്ങിത്തിരിച്ചതോടെ പ്രവൃത്തികൾ നിലച്ചു. പുതിയകാവ് മുതൽ റോഡിനിരുവശത്തെയും ഭൂമി പുറമ്പോക്ക് നോക്കിയും അല്ലാതെയും ഇടിച്ചുനിരത്തി. ഇത് വൻ പ്രതിഷേധങ്ങൾക്കും പൊലീസ് നടപടിക്കും കാരണമായി. ഇതിനിടയിൽ ആർ.ആർ.വി സ്കൂൾ മതിൽ ഇടിക്കുന്നതിനെതിരെ അധികൃതർ സ്റ്റേ വാങ്ങി. ഗവ. എച്ച്.എസ്.എസിന് സമീപം ആദ്യം ഇടിക്കാൻ തീരുമാനിച്ച സ്വകാര്യ സ്ഥാപനത്തി​െൻറ റോഡിനോട് ചേർന്ന ഇരുനില കെട്ടിടം പിന്നീട് ഇടിക്കേെണ്ടന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത് പ്രതിഷേധത്തിന് കാരണമായി. അഞ്ച് മാസമായിട്ടും ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാക്കിയിട്ടില്ല. മലയാമഠം ജങ്ഷനിലും പഴയചന്തയിലും റോഡി​െൻറ പകുതി ഭാഗത്ത് മാത്രം കലുങ്ക് നിർമിച്ചത് അപകടങ്ങൾക്ക് കാരണമായി. മേലേ മലയാമഠത്ത് വളവിൽ ചെറിയൊരു ഭാഗത്ത് മാത്രം ഓട കുഴിച്ചിട്ടിരിക്കുകയാണ്. കക്കാക്കുന്നിനോട് ചേർന്ന ഓടയിൽ അപകടകരമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് രണ്ടുമരത്തടികളിൽ താങ്ങിനിർത്തിയിരിക്കുകയാണ്. വേനൽമഴയും ശക്തമായ കാറ്റും ഉള്ളതിനാൽ ഏതുനിമിഷവും ഇത് നിലംപൊത്തുമെന്ന നിലയിലാണ്. ഇതിനിെട റോഡ് പുറമ്പോക്കിലുള്ള പോങ്ങനാട് കവലയിലെ സി.പി.എമ്മി​െൻറ പഴയ പാർട്ടി ഓഫിസ് കെട്ടിടവും മാർക്കറ്റിനടുത്തായുള്ള സ്വകാര്യ വ്യക്തിയുടെ കടമുറികളും വീടി​െൻറ മതിലും ഇടിക്കുന്നത് സംബന്ധിച്ച് ഭരണ സമിതിയിലും പഞ്ചായത്ത് കമ്മിറ്റിയിലും തർക്കവും ഉടലെടുത്തു. സി.പി.എമ്മിനുള്ളിൽ പ്രശ്നം രൂക്ഷമായതോടെ പുറമ്പോക്ക് എറ്റെടുക്കലിനടക്കം ഒപ്പംനിന്ന ഘടകകക്ഷിയായ സി.പി.ഐ അംഗങ്ങൾ മാറിനിൽക്കുകയും നടപടിക്കെതിരെ വിയോജനക്കുറിപ്പ് ഇറക്കുകയും ചെയ്തു. പ്രശ്നത്തിൽ ഇപ്പോഴും പരിഹാരം കാണാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സ്കൂളുകൾ തുറക്കുന്നതോടെ റോഡ് നിർമാണത്തി​െൻറ കാലതാമസം വലിയ പ്രതിസന്ധികൾക്ക് കാരണമാകും. എം.എൽ.എ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.