​െറസിഡൻറ്​സ്​ അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും

കിളിമാനൂർ: വാലഞ്ചേരി െറസിഡൻറ്സ് അസോസിയേഷ​െൻറ 11ാം വാർഷികാഘോഷവും കുടുംബസംഗമവും ഐരുമൂല ക്ഷേത്ര ഒാഡിറ്റോറിയത്തിൽ അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവി ഈഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യാതിഥിയായി. യോഗത്തിൽ കർഷക അവാർഡ് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാളും വിദ്യാഭ്യാസ അവാർഡും പഠനസഹായവും പോത്തൻകോട് സി.െഎ എസ്. ഷാജിയും വിതരണം ചെയ്തു. ഫ്രാക് ജനറൽ സെക്രട്ടറി ചന്ദ്രബാബു, പഞ്ചായത്ത് അംഗം ബീനാ വേണുഗോപാൽ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സി.െഎ എസ്. ഷാജി, 36 വർഷത്തെ വിശിഷ്ട സേവനത്തിനുശേഷം ഡൽഹി പൊലീസിൽനിന്ന് സബ്‌ ഇൻസ്പെക്ടറായി വിരമിച്ച എ. രാജേന്ദ്രൻ പിള്ള, 22 വർഷത്തെ സേവനത്തിനുശേഷം കെ.എസ്.ആർ.ടി.സി സൂപ്രണ്ടായി വിരമിച്ച എസ്. ശ്രീദേവി, മികച്ച കൃഷി അസിസ്റ്റൻറിനുള്ള സംസ്ഥാന കൃഷിവകുപ്പി​െൻറ പുരസ്കാരം നേടിയ ജോയി സി. ശേഖർ, തൊഴിൽ സംരംഭങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന ജയപ്രകാശ് എന്നിവരെ യോഗത്തിൽ ആദരിച്ചു. എം.ബി.ബി.എസ് പ്രവേശനം നേടിയ ശ്രീനന്ദ് എം.എസ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാധവ് കൃഷ്ണ എന്നിവരെയും അനുമോദിച്ചു. അസോസിയേഷൻ പ്രസിഡൻറ് മോഹൻ വാലഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻറ് പ്രഫ. എം.എം. ഇല്യാസ് നന്ദിയും പറഞ്ഞു. സെക്രട്ടറി എസ്. വിപിൻ റിപ്പോർട്ടും ട്രഷറർ ഷീജാരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.