ഇടവ സ്​റ്റേഡിയത്തിൽ 35കോടിയുടെ നിർമാണം നടത്തും ^വി. ജോയി എം.എൽ.എ

ഇടവ സ്റ്റേഡിയത്തിൽ 35കോടിയുടെ നിർമാണം നടത്തും -വി. ജോയി എം.എൽ.എ വർക്കല: ഇടവയിൽ സ്പോർട്സ് കൗൺസിലി​െൻറ അധീനതയിലുള്ള സ്റ്റേഡിയത്തിൽ 35 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. വെൺകുളം ആചാര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന വോളിബാൾ മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിർമിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായി വരുന്നു. ഈ മാസം 25ന് നിർമാണം ആരംഭിക്കും. സ്റ്റേഡിയത്തിലേക്ക് വാഹനങ്ങൾ കടന്നുപോകാൻ പാകത്തിൽ പുതിയ റോഡും നിർമിക്കും. ഇതിനായി പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇടവ പഞ്ചായത്ത് വൈസ് പ്രഡിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. മലയാള സാംസ്കാരികവേദി ചെയർമാൻ അൻസാർ വർണന, പഞ്ചയത്ത് അംഗങ്ങളായ പി.സി. ബാബു, അജിത, കൃഷ്ണകുമാർ, വിമൽ എന്നിവർ സംസാരിച്ചു. അന്തർദേശീയ വോളിബാൾ മത്സരങ്ങളിൽ പെങ്കടുത്തിട്ടുള്ള ആദ്യകാല കളിക്കാരായ ഹാമിദ്, മൻസൂർ, അബൂബക്കർ, ഷംസുദ്ദീൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഫൈനൽ മത്സരത്തിൽ ജേതാക്കളായ വെഞ്ഞാറമൂട് ബ്രദേഴ്സിന് 25,000രൂപയും എവർറോളിങ് ട്രോഫിയും ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റൻ അഖിൻ സമ്മാനിച്ചു. രണ്ടാംസ്ഥാനം കിഴക്കനേല കേളി നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.