കിളിമാനൂര്‍: നഗരൂര്‍ സർവിസ് സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ നിയമന അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയില്‍ വിജിലന്‍സ്, സഹകരണ രജിസ്ട്രാര്‍ തല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നഗരൂര്‍, വെള്ളല്ലൂര്‍ ലോക്കല്‍കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ബി. സത്യന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. നോവല്‍രാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രേട്ടറിയറ്റംഗങ്ങളായ ബി.പി മുരളി, ആര്‍. രാമു, ജില്ലാ കമ്മിറ്റിയംഗം മടവൂര്‍ അനില്‍, കിളിമാനൂര്‍ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ ഡി. സ്മിത, ഇ. ഷാജഹാന്‍, നഗരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു എന്നിവര്‍ സംസാരിച്ചു. നഗരൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഷിബു സ്വാഗതവും എസ്. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. ബാങ്കില്‍ അടുത്തിടെ നടത്തിയ നിയമനങ്ങളില്‍ പത്തുലക്ഷം രൂപവീതം കോഴ വാങ്ങിയതായി ആരോപിച്ച ബാങ്കിലെ മുന്‍ ബോര്‍ഡംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമായ ജി. ഹരികൃഷ്ണന്‍നായരെ ബോര്‍ഡ് യോഗത്തിനിടെ ബാങ്ക് പ്രസിഡൻറും മുന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവംഗമായ എ. ഇബ്രാഹിംകുട്ടിയും, ഡി. സി.സി അംഗം സുദര്‍ശനനും ചേര്‍ന്ന് മർദിച്ചതോടെയാണ് കോഴവിവാദം പരസ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.