മലയാള കവിതയിലെ ഉണര്‍ത്തുപാട്ടായിരുന്നു കുമാരനാശാൻ ^മന്ത്രി കടകംപള്ളി

മലയാള കവിതയിലെ ഉണര്‍ത്തുപാട്ടായിരുന്നു കുമാരനാശാൻ -മന്ത്രി കടകംപള്ളി ആറ്റിങ്ങല്‍: മലയാള കവിതയിലെ ഉണര്‍ത്തുപാട്ടായിരുന്നു കുമാരനാശാനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കായിക്കരയില്‍ ആശാന്‍ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഉദ്ഘാടനവും യുവകവി പുരസ്‌കാരദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആശാന്‍ പിന്തുടര്‍ന്നത് നവീനമായ ആശയങ്ങളാണ്. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും കുമാരനാശാന്‍ തിരിച്ചറിഞ്ഞിരുന്നു. മഹത്തായ കലയാണ് കവിതയെന്ന് സ്വന്തം കവിതകൊണ്ട് തന്നെ ആശാന്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. അമ്പതിനായിരം രൂപയും ഫലകവും അടങ്ങിയ യുവകവി പുരസ്‌ക്കാരം ശ്രീജിത് അരിയല്ലൂര്‍ ഏറ്റുവാങ്ങി. കായിക്കര ആശാന്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ പ്രസിഡൻറ് ഡോ. കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഭുവനേന്ദ്രന്‍, പ്രഫ. വി.എ. വിജയ, വി. മധുസൂദനന്‍നായര്‍, എം.കെ. ഹരികുമാര്‍, പ്രഭാകരന്‍ പഴശ്ശി, അഡ്വ. ഷൈലജാബീഗം, ആര്‍. സുഭാഷ്, അര്‍ച്ചനരാജു, ഡി. ശ്രീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.