മീതിമല റവന്യൂ അധിക​ൃതര്‍ സന്ദര്‍ശിച്ചു കുടില്‍കെട്ടി സമരം 60 ദിവസം പിന്നിട്ടു

വെള്ളറട: മീതിമലയിലെ അനധികൃത ഖനനത്തിനെതിരെ പ്രതിേഷധം ശക്തം. മീതിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കുടില്‍കെട്ടി സമരം 60 ദിവസം പിന്നിട്ടു. ബുധനാഴ്ച മീതിമല റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. സര്‍ക്കാറിേൻറയോ, ഗ്രാമപഞ്ചായത്തില്‍നിന്നോ ഒരു അനുമതി വാങ്ങാതെയാണ് മീതിമല ഖനനം ചെയ്യാന്‍ ക്വാറി മാഫിയ ശ്രമിച്ചത്. ഗ്രാമപഞ്ചായത്തിലെ വാലിയ പാറകള്‍ ക്വാറിമാഫിയ വന്‍വിലകോടുത്ത് വാങ്ങിക്കൂട്ടിയിരിക്കുകയാണ്. വിശാലമായ ക്വാറിയിലെത്താന്‍ റോഡ് നിർമാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഖനനം ആരംഭിക്കുന്നതി​െൻറ തലേദിവസമാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. അനധികൃത ക്വാറിക്ക് സമീപം ആരാധനാലയങ്ങള്‍ ഉണ്ട്. നിരവധി പ്രതിഷേധ സമരങ്ങള്‍ക്ക് വെള്ളറട ആക്ഷന്‍ കൗണ്‍സിലും ലൈബ്രറി കൗണ്‍സിലും നേതൃത്വം നല്‍കി. ബുധനാഴ്ച മീതിമലയിലെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി. അനധികൃത പാറഖനനത്തിെനതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. ക്വാറി മാഫിയ കൂതാളി പുനംകുടി കാവില്‍ അനധികൃത പാറഖനനത്തിന് ശ്രമിച്ചുവെങ്കിലും കുടില്‍കെട്ടി നടത്തിയ സമരത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.