'കാലംസാക്ഷി' സൗഹൃദസദസ്സ്​

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ 'കാലംസാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരുയാത്ര' കാമ്പയി​െൻറ സമാപനം പാളയം ഇസ്ലാമിക് സ​െൻററിൽ നടന്നു. ഏരിയാ പ്രസിഡൻറ് എ. അബ്ദുൽ ഗഫൂറി​െൻറ അധ്യക്ഷതയിൽ ചേർന്ന സൗഹൃദസംഗമത്തിൽ ജമാഅത്തെ ഇസ്ലാമി സബ് സോണൽ സെക്രട്ടറി എം. മഹ്ബൂബ് വിഷയാവതരണം നടത്തി. കണ്ണമ്മൂല കേരള യുനൈറ്റഡ് നിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. എം.പി. ജോസഫ്, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, പാളയം ഇമാം മൗലവി വി.പി. ശുഹൈബ്, കടയ്ക്കൽ രമേശ് (വൈസ് ചെയർമാൻ പ്രവാസി കൂട്ടായ്മ) എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ മൗലവി ഖുർആനിൽനിന്ന് സന്ദേശം നൽകി. ഏരിയാ സെക്രട്ടറി സൈനുദ്ദീൻ കുമാരപുരം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.