നേമം മേഖലാ കൺവെൻഷൻ

ബാലരാമപുരം: പുരോഗമന കലാസാഹിത്യസംഘം നയരേഖാ ചർച്ചയും നേമം മേഖലാ കൺവെൻഷനും നടന്നു. ഊക്കോട് നേതാജി ഗ്രന്ഥശാലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ.വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി, ട്രഷറർ ശ്രീകണ്ഠൻ നായർ, സി.പി.എം വെള്ളായണി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. എ.എസ്. മൻസൂർ സ്വാഗതവും ടി.ആർ. അജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.എസ്.മൻസൂർ (പ്രസിഡൻറ്), ജി.എസ്. ചന്ദ്രിക, ഷെരീഫ് (വൈ.പ്രസി), കെ.വിജയകുമാർ (സെക്രട്ടറി), വിനോദ് വെള്ളായണി, മധുസൂദനൻ നായർ (ജോ. സെക്രട്ടറി), എസ്.വിജയകുമാർ (ട്രഷറർ )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.