സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്​ തമിഴ്നാട് ട്രാൻസ്പോർട്ട് ഡ്രൈവർക്ക് കല്ലേറ്

പാറശ്ശാല: സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് ഡ്രൈവർക്ക് കാർ യാത്രികരുടെ കല്ലേറ്. നാഗർകോവിൽ റാണിതോട്ടം ഡിപ്പോയിലെ ഡ്രൈവർ കുമാരദാസിനാണ് പരിക്കേറ്റത്. നാഗർകോവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകവെ നെയ്യാറ്റിൻകര ടി.ബി ജങ്ഷന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് നൽകാത്തതിനെത്തുടർന്ന് മൂന്നുകല്ലിൻമൂട്ടിൽ ബസ് തടഞ്ഞിരുന്നു. ബസ് തിരിച്ചുവരവെ വൈകീട്ട് അഞ്ചരയോടെ കൊറ്റാമത്ത് കയറ്റത്ത് എത്തിയപ്പോൾ സംഘം ഡ്രൈവർക്കുനേരെ കെല്ലറിയുകയായിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് നാലോളം തമിഴ്നാട് ബസുകൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. പാറശ്ശാല പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.