ബാലരാമപുരം: ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്ഥലം ഏറ്റെടുക്കുേമ്പാൾ ബാലരാമപുരം പൊലീസ് സ്റ്റേഷൻ പൂർണമായും നഷ്ടമാകാൻ സാധ്യത. പകരം സംവിധാനമില്ലാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്. ബാലരാമപുരം ജങ്ഷന് സമീപം കച്ചേരികുളത്തിൽ സ്റ്റേഷൻ നിർമിക്കുന്നതിന് പഞ്ചായത്ത് 10 സെൻറ് സ്ഥലം അനുവദിച്ച് നാല് മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. പത്ത് സെൻറ് സ്ഥലം സ്റ്റേഷൻ നിർമിക്കുന്നതിന് തികയില്ലെന്ന വാദവുമായി പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. ബാലരാമപുരത്തെ മാതൃകാ പൊലീസ് സ്റ്റേഷനാക്കുന്നതിന് കുറഞ്ഞത് നാൽപത് സെൻറ് സ്ഥലമെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് പൊലീസ് ഉയർത്തുന്നത്. പത്ത് സെൻറിൽ കൂടുതൽ ഇപ്പോൾ അനുവദിക്കാനാകില്ലെന്ന വാദവുമായി പഞ്ചായത്തും രംഗത്തുണ്ട്. ജങ്ഷനിൽ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷൻ പൂർണമായും പോകുന്നതോടെ ജങ്ഷനിൽ ഔട്ട്പോസ്റ്റ് വരാനാണ് സാധ്യത. സ്റ്റേഷൻ നിലനിർത്തുന്നതിന് നടപടിയുണ്ടാകണമെന്ന് ഇതിനകം വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബാലരാമപുരം ഗവൺമെൻറ് ഹയർസക്കൻഡറി സ്കൂളിെൻറ ഒരുഭാഗം സ്റ്റേഷന് നൽകുന്നതിന് പഞ്ചായത്ത് വിദ്യാഭ്യാസവകുപ്പിന് അപേക്ഷ നൽകിയെങ്കിലും സ്ഥലം നൽകുന്നതിന് സാധിക്കില്ലെന്ന മറുപടിയാണ് വകുപ്പ് നൽകുന്നത്. വിഴിഞ്ഞം പോർട്ട് വരുന്നതോടെ ബാലരാമപുരം പ്രധാന വ്യാപാരകേന്ദ്രമാകുന്നതിനെതുടർന്ന് സ്റ്റേഷനും വിപുലമായതരത്തിൽ സ്ഥാപിക്കണമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽപെടുന്നതും പരിശോധനയിൽ പിടികൂടുന്ന വാഹനവും റോഡരികിൽ പാർക്ക് ചെയ്യാതിരിക്കുന്നതിന് കൂടുതൽ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. വർഷങ്ങൾക്ക് മുമ്പ് പൊലീസ് സ്റ്റേഷനായി തെക്കേകുളത്ത് പഞ്ചായത്ത് സ്ഥലം അനുവദിച്ചെങ്കിലും അനുയോജ്യമല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. ഇടുങ്ങിയ റോഡുകളുള്ള പ്രദേശമായതിനാൽ സ്റ്റേഷന് അനുയോജ്യമല്ലെന്ന റിപ്പോർട്ടാണ് അന്നുണ്ടായത്. കച്ചേരിക്കുളത്ത് സ്റ്റേഷൻ നിർമിക്കുന്നതിന് സ്ഥലം നൽകിയിട്ടുണ്ടെങ്കിലും അവശേഷിക്കുന്ന കുളം പൂർണമായും നികത്തേണ്ടിയും വരും. കുളം പുറമ്പോക്ക് പട്ടയത്തിലുള്ളത് പഞ്ചായത്തിന് എഴുതിനൽകുന്നതിന് റവന്യൂ വകുപ്പിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസ് വാഹനം പോലും പാർക്കിങ്ങിന് കഴിയാത്തതരത്തിലാണ്. പലപ്പോഴും വാഹന പരിശോധനക്കിടെ പിടികൂടുന്ന വാഹനങ്ങൾ സമീപത്തെ പെേട്രാൾ പമ്പിൽ കൊണ്ടിടുകയാണ് പതിവ്. പരാതിയുമായെത്തുന്നവർക്ക് വാഹന പാർക്കിങ്ങിനും സൗകര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.