മതേതര ഇന്ത്യയുടെ പുനഃസൃഷ്​ടിക്കായി കൈകോർക്കണം ^ഡോ. ഫസൽ ഗഫൂർ

മതേതര ഇന്ത്യയുടെ പുനഃസൃഷ്ടിക്കായി കൈകോർക്കണം -ഡോ. ഫസൽ ഗഫൂർ കൊല്ലം: നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന സവിശേഷത തിരികെ കൊണ്ടുവരാനും മതേതര ഇന്ത്യയുടെ പുനഃസൃഷ്ടിക്കായും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ കൈകോർക്കണമെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന സങ്കൽപത്തിനായി രാജ്യത്തുടനീളമുള്ള പൊതുസമൂഹം രംഗത്തിറങ്ങണം. വർഗീയ ചേരിതിരിവ് ഉണ്ടാക്കി ഒരു പ്രത്യേക വിഭാഗത്തിനെ ഭീതിയുടെ നിഴലിൽ നിർത്തി ഒറ്റപ്പെടുത്തുന്ന അവസ്ഥ ജാഗ്രതയോടെ മതേതര പ്രസ്ഥാനങ്ങൾ നോക്കിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് കൊല്ലത്ത് സംഘടിപ്പിച്ച '2019 ഇന്ത്യ എങ്ങോട്ട്' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കോഞ്ചേരിൽ ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. എം.ഇ.എസ് നേതാവായിരുന്ന ഇ.എ. സമദി​െൻറ ഒാർമകളുടെ സ്മരണിക ഡോ. ഫസൽ ഗഫൂർ പ്രകാശനം ചെയ്തു. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ അനുസ്മരണ പ്രഭാഷണം നടത്തി. ചികിത്സാകാർഡ് വിതരണം കെ. വരദരാജൻ നിർവഹിച്ചു. എം. ഇബ്രാഹീംകുട്ടി, ജെ. കമർസമാൻ, കണ്ണനല്ലൂർ നിസാം, എം. വഹാബ്, ഡോ. എസ്. താജുദ്ദീൻ, എ.എ. സമദ്, എം. ഷംസുദ്ദീൻ, ജെ.എം. അസ്ലം, ഇ.എം. ഷാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.