നഴ്‌സുമാരും ഗവേഷണത്തിന് പ്രാധാന്യം നൽകണം ^മന്ത്രി ദേശീയ നഴ്‌സിങ്​ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

നഴ്‌സുമാരും ഗവേഷണത്തിന് പ്രാധാന്യം നൽകണം -മന്ത്രി ദേശീയ നഴ്‌സിങ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു തിരുവനന്തപുരം: ഡോക്ടര്‍മാരോടൊപ്പം നഴ്‌സുമാരും ഗവേഷണത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ക്രിട്ടിക്കല്‍ കെയര്‍ ആൻഡ് റീഹാബിലിറ്റേഷന്‍ നഴ്‌സസ് ഫോറവും സര്‍ക്കാര്‍ നഴ്‌സങ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ നഴ്‌സിങ് കോണ്‍ക്ലേവ് മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീവ്ര പരിചരണ ചികിത്സയില്‍ അറിവും നൈപുണ്യവും വര്‍ധിപ്പിക്കുക, സാങ്കേതികതയും മാനുഷികതയും സമന്വയിപ്പിക്കുക, രോഗീ പരിചരണത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുക ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നഴ്‌സിങ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ വിഷയങ്ങളവതരിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 200ഓളം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംലാബീവി, നഴ്‌സിങ് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ പ്രഫ. പ്രസന്നകുമാരി, പത്മശ്രീ ഡോ. എം.ആര്‍. രാജഗോപാല്‍, കെ.എന്‍.എം.സി രജിസ്ട്രാര്‍ പ്രഫ. വത്സ കെ. പണിക്കര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് -ഇന്‍ ചാര്‍ജ് ഡോ. ജോബി ജോണ്‍, ആലപ്പുഴ നഴ്‌സിങ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി ആര്‍., കോട്ടയം നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലത ആര്‍., ഐ.എസ്.സി.സി.എം. തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. ദീപക് വി. എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.